DISTRICT NEWS
പുരസ്‌ക്കാരപ്രഭയിൽ അച്ഛനും മകനും
വൈലോപ്പിള്ളി സംസ്കൃതി ഭവൻ ,സൗത്ത് ഇന്ത്യ ടെലിവിഷൻ സിനിമ അക്കാദമി സംയുക്തമായി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ് പുരസ്കാരങ്ങൾ കരസ്ഥമാക്കിക്കൊണ്ട് പ്രശാന്ത് ചില്ല സംവിധാനം നിർവഹിച്ച രണ്ട് ചിത്രങ്ങൾ. മഞ്ചാടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടൻ പുരസ്കാരം വൈഷ്ണവ് പ്രശാന്ത്, വൈരി എന്ന ചിത്രത്തിന്റെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം പ്രശാന്ത് ചില്ലയും അർഹരായി. നവംബർ 23ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം.
Comments