KOYILANDILOCAL NEWS

മണ്ണണ്ണ പാചക വാതക വില ക്രമാതീതമായി വർദ്ധിപ്പിച്ച കേന്ദ്ര നയം തിരുത്തുക – സി ഐ ടി യു

പയ്യോളി: മണ്ണെണ്ണ, പാചക വാതക ഇന്ധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ച്  ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്നും വർദ്ധിപ്പിച്ച ഇന്ധനവില കുറയ്ക്കണമെന്നും സി ഐ ടി യു പയ്യോളി ഏരിയാ കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പയ്യോളി അരങ്ങിൽ ശ്രിധരൻ ഓഡിറ്റോറിയത്തിലെ പി ഗോപാലൻ നഗറിലാണ് കൺവെൻഷൻ നടന്നത്. കൊയിലാണ്ടി ഏരിയാ കമ്മറ്റി വിഭജിച്ച് പയ്യോളിയിൽ പ്രത്യേക ഏരിയാ കമ്മറ്റി രൂപീകരിക്കുന്നതിന് വേണ്ടിയാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്. ജില്ല ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.  ഏരിയപ്രസിഡന്റ് എം പത്മനാഭൻ അധ്യക്ഷനായിരുന്നു. കൺവൻഷൻ പയ്യോളിയിൽ 25 അംഗങ്ങളടങ്ങുന്ന പുതിയ ഏരിയ കമ്മറ്റിക്ക് രൂപം നൽകി. ജില്ല സെക്രട്ടറി കെ കെ മമ്മു, സി കുഞ്ഞമ്മദ്, എ സോമശേഖരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം എ ഷാജി സ്വാഗതവും കെ കെ പ്രേമൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികളായി കെ കെ മമ്മു (പ്രസിഡന്റ്), പി വി രാമചന്ദ്രൻ, എ എം വിജയലക്ഷ്മി, പി ജനാർദ്ദനൻ, പ്രവീൺകുമാർ(വൈസ്പ്രസിഡണ്ടുമാർ),  കെ കെ പ്രേമൻ (സെക്രട്ടറി), പി വി മനോജൻ, എൻ ടി രാജൻ, ടി ലളിത ബാബു, എം ടിഗോപാലൻ(ജോയിന്റ് സെക്രട്ടറിമാർ), കെ എം രാമകൃഷ്ണൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button