KOYILANDILOCAL NEWS

മണൽച്ചാക്കുകൾ മാറ്റി കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്നു.

 

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത സ്തംഭനത്തിതിന് അറുതി വരുത്തുന്നതിനായി ദേശീയപാതയിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. കൊയിലാണ്ടിയിലെ ഗതാഗത സ്തംഭനം തുടർക്കഥയായതോടെ പരീക്ഷണാടിസ്ഥാനത്തിൽ ചാക്കുകളിൽ മണൽ നിറച്ച് ഡിവൈഡറുകളാക്കിയിരുന്നു. താത്കാലികമായി സ്ഥാപിച്ച ഈ ഡിവൈഡറുകൾ ഒരു പരിധി വരെ സുഗമ ഗതാഗതത്തിന് വഴിയൊരുക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുകുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചത്.

എൻ എച്ച് എ ഇ ജാഫർ, നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ, എസ് ഐ എം എൽ അനൂപ്, ട്രാഫിക് എ എസ് ഐ പി ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button