പൊയിൽക്കാവിൽ വാഹന അപകടം; ഏഴു പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.വടകര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്നറിയുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു മണിക്ക് ശേഷമാണു അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ്
എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Comments
error: Content is protected !!