മതനിരപേക്ഷ ഇന്ത്യക്കായി;ഡിവൈഎഫ്ഐ നടത്തുന്ന യുവജന മുന്നേറ്റം; നവംബർ 3ന്

കൊയിലാണ്ടി: തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി നവംബർ 3ന്ഡിവൈഎഫ്ഐ നടത്തുന്ന ” യുവജന മുന്നേറ്റം” പാർലമെൻ്റ് മാർച്ചിൻ്റെ ഭാഗമായി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ബ്ലോക്ക് കാൽനട പ്രചരണ ജാഥ കാട്ടില പീടികയിൽ ജില്ലാ സെക്രട്ടറി പി സി ഷൈജു ജാഥാ ലീഡർ എൻ ബിജീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സതീഷ് ബാബു അധ്യക്ഷനായി. ബിപി ബബീഷ്, അജ്നഫ് കെ, കെ വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വി അഖിൽഷാജ് സ്വാഗതം പറഞ്ഞു.മൂന്നു ദിവസത്തെ പര്യടനങ്ങൾക്കു ശേഷം ജാഥ ഞായറാഴ്ച വൈകീട്ട് കുരുടി വീട് മുക്കിൽ സമാപിക്കും. ജാഥ ഒന്നാം ദിവസം കാപ്പാട്, തിരുവങ്ങൂർ, കാഞ്ഞിലശ്ശേരി, കലോപ്പൊയിൽ, ചേലിയ എളാട്ടേരി എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെങ്ങോട്ട്കാവ് ടൗണിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ എൻ ബിജീഷ്, ഡെപ്യൂട്ടി ലീഡർ പി വി അനുഷ, മാനേജർ കെ കെ സതീഷ്ബാബു, സി ബിജോയ്, ടി ഷിബിൽ രാജ് , ഫർഹാൻ ഫൈസൽ, സുബിൻജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു ശനി പര്യടനം രാവിലെ 9 കൊയിലാണ്ടി മാർക്കറ്റ് പരിസരം 10 30 ഈസ്റ്റ് അക്വഡക്ട് 11 30 കുറുവങ്ങാട് സെൻ്റർ 12 30 പെരുവട്ടൂർ 300 കൊല്ലം ഇല്ലത്തു താഴെ 400 കൊടക്കാട്ടും മുറി 5 പുളിയഞ്ചേരി 6 സിൽക്ക് ബസാർ (സമാപനം)

Comments

COMMENTS

error: Content is protected !!