LOCAL NEWS

മതേതര ജനാതിപത്യ പുരോഗമന ശക്തികളെ യോജിപ്പിച്ച് ദേശീയ ബദൽ രൂപപ്പെടുത്തുന്നതിന് എൻ.സി.പി മുഖ്യ പങ്ക് വഹിക്കുമെന്ന് സംസ്ഥാന സിക്രട്ടറി ഒ. രാജൻ


കൊയിലാണ്ടി:മതേതര ജനാതിപത്യ പുരോഗമന ശക്തികളെ യോജിപ്പിച്ച് ദേശീയ ബദൽ രൂപപ്പെടുത്തുന്നതിന് എൻ.സി.പി മുഖ്യ പങ്ക് വഹിക്കുമെന്ന് സംസ്ഥാന സിക്രട്ടറി ഒ. രാജൻ പറഞ്ഞു. എൻ.സി.പി സംസ്ഥാന പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി സംസ്ഥാന സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.സത്യചന്ദ്രന് യോഗത്തിൽ സ്വകരണവും നലകി. ബ്ലോക്ക് പ്രസിഡന്റ് സി. രമേശൻ അധ്യക്ഷത വഹിച്ചു. സി.സത്യ ചന്ദ്രൻ ,പി .ചാത്തപ്പൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ. ടി.എം. കോയ , ഇ.എസ്. രാജൻ, എം.എ.ഗംഗാധരൻ, പത്താലത്ത് ബാലൻ, ഇ.കെ.രവീന്ദ്രൻ ,കെ.കെ. നാരായണൻ, പി.എം.ബി. നടേരി എസ്.വി. റഹ്മത്തുള്ള, കെ. കെ.ശിവൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button