LOCAL NEWS

മത്സ്യത്തൊഴിലാളി കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനംപ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ടിയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയുമായ, ജെ മേഴ്സി കുട്ടിയമ്മ ആഹ്വാനം ചെയ്തു. കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂനിയൻ (സി ഐ ടി യു) കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന കൗൺസിലംഗം എ പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, സി എം സുനിലേശൻ, ടി വി ദാമോധരൻ എന്നിവർ സംസാരിച്ചു. എ പി സുരേശൻ സ്വാഗതവും ജെഷിത കിഷോർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button