മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

കൊയിലാണ്ടി:  മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ കെ പി ഗോപാലൻനായർ തൽസ്ഥാനം രാജിവെച്ചു. ഇന്നു ഉച്ചയോടെയാണ് ബ്ലോക്ക് സെക്രട്ടറി മുമ്പാകെ തൻ്റെ രാജിക്കത്ത് നൽകിയത്. ഇതോടൊപ്പം ബ്ലോക്ക് അംഗത്വവും രാജിവെച്ചിട്ടുണ്ട്. നേരത്തെ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി പി എം നേതാവും മുൻ മന്ത്രിയുമായ ടി പി രാമകൃഷ്ണൻ്റെ നോമിനിയായാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഗോപാലൻ നായരെ നിർദേശിച്ചതെന്നാണ് പറയുന്നത്. എന്നാൽ രാജി പിൻവലിപ്പിക്കാൻ സി പി എം ൻ്റെ ശക്തമായ സമ്മർദമുള്ളതായാണ് വിവരം.
Comments

COMMENTS

error: Content is protected !!