മത്സ്യബന്ധന വലയുടെ ഇയ്യക്കട്ടികൾ മോഷണം പോയി
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറയിൽ മത്സ്യബന്ധന വലയുടെ ഇയ്യക്കട്ടികൾ മോഷണം പോയി. കാപ്പാട് പ്രവാസി വഞ്ചിയുടെ ഇയ്യക്കട്ടികളാണ് മോഷണം പോയത്. കാപ്പാട് ഏരൂർ ബീച്ചിലാണ് സംഭവം 250 കിലോ തൂക്കം വരുന്നതാണ് ഇയ്യക്കട്ടികൾ.മത്സ്യതൊഴിലാളികൾ ബുധനാഴ്ച വലയുടെ റിപ്പയർ ചെയ്ത ശേഷം കടൽ ക്കരയിൽ വെച്ചതായിരുന്നു. കടലിലെ ആയത്തിലെക്ക് വല ഇറങ്ങാൻ വേണ്ടി തൂക്കിയിടുന്നതാണ് ക്കട്ടികൾ. ഇന്നു രാവിലെ മത്സ്യ ബന്ധനത്തിന് പോകാൻ വല എടുക്കാനെത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. 250 കിലോ തൂക്കം വരുന്നതാണ് ഇത്. കൂടാതെ വലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഹാർബറിലും ഇതുപോലെ വലയുടെ ഇയ്യക്കട്ടി കൾ മോഷണം പോയിരുന്നു. കാപ്പാട് വേലായുധൻ, മുജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണ് പ്രവാസി വഞ്ചി. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്ന് മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു.