KERALA
വാളയാര്‍: മൂന്നു പ്രതികള്‍ക്കെതിരെകൂടി അപ്പീല്‍ നല്‍കി

കൊച്ചി> വാളയാറിൽ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസിലെ പ്രതികൾക്കെതിരെകൂടി കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പാലക്കാട് പുതുശേരി സ്വദേശി കുട്ടി മധു എന്ന മധു, വലിയ മധു എന്ന മധു, ഇടുക്കി സ്വദേശിയും ഇപ്പോൾ പാലക്കാട് അട്ടപ്പളത്ത് താമസിക്കുകയും ചെയ്യുന്ന ഷിബു എന്നിവരെ വെറുതെ വിട്ട പാലക്കാട് സെഷൻസ് കോടതിവിധിക്കെതിരെയാണ് അപ്പീൽ.
പാലക്കാട് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് പുനർവിചാരണ നടത്തണമെന്നുമാണ് ആവശ്യം. നേരത്തെ രണ്ട് കേസിൽ അമ്മ അപ്പീൽ നൽകിയിരുന്നു. ഇനി ഒരു കേസിൽക്കൂടി അപ്പീൽ നൽകും
Comments