ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി

 

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുഐഡിഎഐ വീണ്ടും നീട്ടി. നിലവിലെ സമയപരിധി സെപ്റ്റംബര്‍ 14-ന് അവസാനിക്കുന്നതിനിടെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഇനി ഡിസംബര്‍ 14 വരെ സേവനം ഉപയോഗപ്പെടുത്താം. സൗജന്യ അപ്‌ഡേറ്റ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേര്‍ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും സമയപരിധി നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുമെന്നും യുഐഡിഎഐ അറിയിച്ചു. ആധാറില്‍ വിലാസവും ജനനത്തീയതിയും മറ്റ് വിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.

10 വര്‍ഷമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്‌ഡേറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വിലാസവും വ്യക്തിവിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അധികൃതര്‍ പരിശോധിച്ച്‌ ഉറപ്പിച്ചതിന് ശേഷം വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. അതിന് ശേഷം പുതിയ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്താല്‍ അതില്‍ മാറ്റം വരുത്തിയ വിവരങ്ങള്‍ ദൃശ്യമാകും.

 

Comments

COMMENTS

error: Content is protected !!