LOCAL NEWS

മത വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കാൻ ശ്രമിക്കുകയാണന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ

മത വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കാൻ ശ്രമിക്കുകയാണന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. കേരള പ്രദേശ്ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വർഗ്ഗീയതക്കെതിരെ സ്നേഹജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭാരതത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കാൻ മഹാത്മജിയുടെ കീഴടങ്ങാത്ത പോരാട്ടത്തിന്റെ പാത പിന്തുടരുകമാത്രമാണ് ഇന്ന്‌ സ്വീകര്യമായിട്ടുള്ളത്. മതരാഷ്ട്രത്തിനായി മൂല്യങ്ങൾവലിച്ചെറിഞ്ഞ പാക്കിസ്ഥാൻ ഇന്നാനുഭവിക്കുന്ന ദുരന്തത്തിലേക്കാണ് സംഘ പരിവാർ ഇന്ത്യയെ കൊണ്ടു പോകുന്നത്. ഇത് തടയാൻ ദേശസ്നേഹികൾക്ക് കഴിയണം. സമഗ്രാധി പത്യം സ്ഥാപിച്ച എല്ലാഫാസിസ്റ്റ് ഭരണാധികാരികളും ജനങ്ങളെ ഭിന്നിപ്പിച്ചും വർഗീയ ചേരിതിരുവുണ്ടാക്കിയുമാണ് സ്വന്തം നിലനിൽപ് കണ്ടെത്തിയത്.

ഭാരതവും ഇന്ന് ആ വിപത്തിനെ അഭിമുഖികരിക്കുകയാണ്.ഇതിനെതിരെ ഗാന്ധിയെൻ ദർശനങ്ങൾ സാംശീ കരിച്ചു കൊണ്ട് രാഹുൽഗാന്ധി കന്യാകുമാരി മുതൽ കാശ്‍മീർ വരെ നടത്തി ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം രാജ്യരക്ഷക്കായി ഇനിയും ഒറ്റകെട്ടായി പോരാടും എന്നതിന്റെ ദൃഷ്ടാന്ത മാണ് നിയോജകമണ്ഡലം ചെയർമാൻ മുത്തിൽ രാജീവൻ അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.ഡി. മെമ്പർ പിരത്നവല്ലി അനുസ്മരണ പ്രഭാഷണം നടത്തി. വി.വി.സുധാകരൻ, കിഴക്കേ യിൽ രാമയഷ്ണൻ, നടേരി ഭാസ്കരൻ, വി.ടി. സുരേന്ദ്രൻ, പി.അബ്ദുൾ ഷുക്കൂർ, നിഷാന്ത്.കെ.എസ് തങ്കമണി ചൈത്രം എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button