കൊയിലാണ്ടി ടൗൺഹാളിൽ ജോബ് ഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ടൗൺഹാളിൽ ജോബ് ഫെസ്റ്റ് 2023 കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ്  തൊഴില്‍ മേള  സംഘടിപ്പിച്ചത്. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ഇരുപത്തഞ്ചോളം പ്രമുഖ കമ്പനികളില്‍ നിന്നായി 1000 ത്തോളം ഒഴിവുകളിലേക്കാണ് തൊഴില്‍ മേള നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി മിഷന്‍ മോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതി പ്രകാരമാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

Comments

COMMENTS

error: Content is protected !!