മദ്യം,മയക്ക് മരുന്ന് വില്പനക്കെതിരെ ജനജാഗ്രതാ സമിതി രൂപവല്‍ക്കരിച്ചു

 

ഊരളളൂര്‍: ഊട്ടേരിക്കുന്ന്, നടുവിലെക്കണ്ടി താഴെ, മീത്തലെരി എന്നിവിടങ്ങളില്‍ മദ്യം,മയക്ക് മരുന്ന് വില്പനക്കെതിരെ ജനജാഗ്രതാ സമിതി രൂപവല്‍ക്കരിച്ചു. പ്രദേശവാസികള്‍ ,രാഷ്ട്രിയ പാര്‍ട്ടികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ജനജാഗ്രത സമിതി രൂപവല്‍കരിച്ചത്.മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എന്‍. അടിയോടി ഉദ്ഘാടനം ചെയതു.സ്ഥിരം സമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.ബാബു,വി.എന്‍.ഷൈനി,ടി.പി.സുനില്‍,ടി.എം.രാജ,സി.രവി,പുഷ്പ,സുനിത ചാലയില്‍,കെ.രാജീവന്‍,സി.എം.കൃഷ്ണന്‍,കെ.മന്‍സൂര്‍,യു.കെ.ഷൈനി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.റഫീക്ക്(ചെയര്‍മാന്‍)കെ.കെ.ശിബിഷ്(വൈസ് ചെയര്‍മാന്‍),ടി.കെ.വിനോദന്‍(കണ്‍വീനര്‍),കെ.പ്രഫുല്‍ കുമാര്‍(ജോ. കണ്‍വീനര്‍),കെ.രാജിവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.

Comments

COMMENTS

error: Content is protected !!