LOCAL NEWS
മദ്യനയം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു.
കൊയിലാണ്ടി: സർക്കാറിൻ്റെ മദ്യനയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തുക ളയച്ചു . കൊയിലാണ്ടി പോസ്റ്റാഫീസിന് സമീപം നടന്ന പരിപാടി ഇമ്പിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് കവലാട് അധ്യക്ഷനായിരുന്നു.കൗൺസിലർ എ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ലഹരി നിർമ്മാർജന സമിതി, സംസ്ഥാന സെക്രട്ടറി ഹുസ്സൈൻ കമ്മന, റഷീദ് മണ്ടോളി,സുകുമാൻ,അൻസാർ കൊല്ലം,ശിവദാസൻ,പി പി നാസർ,സെറീന അഹല എന്നിവർ സംസാരിച്ചു
Comments