മഹാകവി പി സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ ക്ഷണിക്കുന്നു 

കാഞ്ഞങ്ങാട്ടെ മഹാകവി പി സ്മാരക സമിതി നൽകുന്ന മഹാകവി പി സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു. 2023ലെ സാഹിത്യ പുരസ്കാരം മഹാകവി പി യെ മുൻനിർത്തിയുള്ള നിരൂപണം / പഠനങ്ങൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

2012ഡിസംബർ 31 ന് ശേഷം പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളെയാണ് പരിഗണിക്കുക. പ്രസാധകൻ മാർക്കും പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം . പുസ്തകത്തിൻ്റെ 3 കോപ്പികൾ ജനറൽ സെക്രട്ടറി, മഹാകവി പി സ്മാരക സമിതി, പി.സ്മാരക മന്ദിരം, കാഞ്ഞങ്ങാട് ,671315 എന്ന മേൽവിലാസത്തിൽ 2023 മാർച്ച് 31നകം ലഭിക്കത്തക്ക വിധം അയക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് 9747044 189 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments

COMMENTS

error: Content is protected !!