KOYILANDILOCAL NEWS
മനയടത്ത് പറമ്പിൽ ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി. നിരവധി ഭക്തജനങ്ങൾ ഭക്ത്യാദര പൂർവ്വം ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. 26 ന് 4 മണി കഴകം വരവ്, 5.30 ശീവേലി, 7 മണി ഇരട്ട തായമ്പക, 27 ഞായർ, രാത്രി 7 മണി ഓട്ടൻതുള്ളൽ, 7.30 സർപ്പബലി, 9.30 ന് പഞ്ചാരിമേളം, 28 ന് വൈകു: ശീവേലി, 7 മണിഭക്തിഗാനസുധ, മാർച്ച് 1 ന് താലപ്പൊലി, നാന്തകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നീ ചടങ്ങുകളോടെ ഉൽസവം സമാപിക്കും.
Comments