കാട്ടാനക്കൂട്ടം;കൂരിരുട്ടിൽ പന്തവും പടക്കങ്ങളുമായി യുവകർഷകർ

നാദാപുരം∙ മലയങ്ങാട്ട് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വിളകൾ നശിപ്പിച്ചുതുടങ്ങിയതോടെ കൂരിരുട്ടിൽ പന്തവും പടക്കങ്ങളുമായി യുവകർഷകർ കാവലിരുപ്പു തുടങ്ങി. രാത്രികളിലാണ് കൂട്ടമായി ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്. വൻ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. ഇതൊഴിവാക്കാൻ പുലരും വരെയാണ് കാവൽ.

സാഹസികമായ ഈ കാവലിരുപ്പ് കർഷക കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അങ്കലാപ്പ് ഏറെയാണ്. അവശേഷിക്കുന്ന ഭാഗത്തു കൂടി ഫെൻസിങ് സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനുള്ള നടപടികളാകട്ടെ മുന്നോട്ടു നീങ്ങുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ വൻ തോതിലാണ് മലയങ്ങാട്ട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!