KERALAMAIN HEADLINES

മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാര്‍ ഇന്ന് സ്കൂളുകള്‍ സന്ദര്‍ശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ കോഴിക്കോട്ടുമാണ് സന്ദര്‍ശനം നടത്തുക.

രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കും.

ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതല്‍ സംയുക്ത പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന.

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂര്‍ത്തിയാക്കും.സ്കൂളുകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button