മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹൈഡ്രജന്‍ പെറോക്സൈഡ് കുടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹൈഡ്രജന്‍ പെറോക്സൈഡ് കുടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറ് മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥിനി പൊലീസിന് മൊഴി നല്‍കി.

സുഹൃത്തുക്കളാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി ലഹരി ഉപയോഗിക്കാന്‍ കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ചത്. കണ്ടാല്‍ അറിയാവുന്ന ഒരു പുരുഷനും സ്‌ത്രീയുമാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് എന്നും മിഠായി രൂപത്തിലും മറ്റുമാണ് ലഹരി കിട്ടിയത് എന്നും വിദ്യാര്‍ഥിനി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

സൗജന്യമായാണ് ഇത് ലഭിച്ചത്. തന്റെ ആണ്‍ സുഹൃത്തും ലഹരി ഉപയോഗിച്ചിരുന്നു. അതുപോലെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളും ലഹരി സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയില്‍നിന്ന് പ്രാഥമിക മൊഴിയാണ് എടുത്തത് എന്നും അടുത്ത ദിവസം വിപുലമായ അന്വേഷണം നടത്തുമെന്നും കുന്ദമംഗലം പൊലീസ് പറഞ്ഞു.

Comments
error: Content is protected !!