LOCAL NEWSTHAMARASSERI
മയക്കുമരുന്ന് കേസിൽ പതിനഞ്ചുവർഷം തടവും പിഴയും
താമരശ്ശേരി: മയക്കുമരുന്ന് കേസിൽ കൊടിയത്തൂർ സ്വദേശിക്ക് വടകര എൻ.ഡി.പി.എസ്. ജഡ്ജി എം.വി. രാജകുമാർ പതിനഞ്ചുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ഡിസംബർ 18-നാണ് എമു (ബാദുഷയെ) 35 എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി മണാശ്ശേരി കെ.എം.സി.ടി. ആശുപത്രിയുടെ പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്. ഇയാൾ ഒട്ടേറെ കളവുകേസുകളിലും പ്രതിയാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കണ്ടെത്തി പണവും ഫോണുകളും മോഷണം നടത്തി ലഹരി മരുന്ന് വാങ്ങി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
Comments