മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ കാപ്പാട് മേഖല കമ്മിറ്റി ‘ജനകീയ കവചം’ പരിപാടി സംഘടിപ്പിച്ചു
കാപ്പാട്: മയക്കുമരുന്ന് – ലഹരി മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കവചം പരിപാടി സംഘടിപ്പിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് വൈസ്.പ്രസിഡന്റ് സഖാവ്.ടി കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി. ബിൻ ഷൈനി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ, സി പി ഐ എം കാപ്പാട് ലോക്കൽ സിക്രട്ടറി എം നൗഫൽ, കോൺഗ്രസ് പ്രാദേശിക നേതാവ് അലി തിരുവങ്ങൂർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം ശബ്ന ഉമ്മാരിയിൽ , എം സുരേഷ് എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ കാപ്പാട് മേഖല സിക്രട്ടറി ഷിബിൽ രാജ് താവണ്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ മേഖല പ്രസിഡന്റ് എം രജീഷ് കുമാർ അദ്ധ്യക്ഷനായി. മേഖല ട്രഷറർ ശിവപ്രസാദ് നന്ദി പറഞ്ഞു.സുനിൽ തിരുവങ്ങൂർ ചെയർമാനായും , ഷിബിൽ രാജ് താവണ്ടി കൺവീനറായും ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ലഹരി വിരുദ്ധ ജനകീയ സമിതി
സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ വെങ്ങളം യുപി സ്കൂളിൽ വെച്ച് “ജനകീയ കവചം” പരിപാടി സംഘടിപ്പിച്ചു. ജനകീയ സദസ്സിൽ വച്ച് സ്ഥിരം ജാഗ്രതാ സമിതി രൂപീകരിച്ചു.
പരിപാടി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ടി ഷിജു ബോധവത്കരണ ക്ലാസ് നടത്തി.വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ്, റെസിഡെൻസ് അസോസിയേഷൻ, സ്വയം സഹായ സംഘങ്ങൾ,കുടുംബശ്രീ ഭാരവാഹികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ പങ്കെടുത്തു. പരിപാടിയിൽ വെച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം പി ശിവദാസൻ ചെയർമാനായും സന്ധ്യ ഷിബു വൈസ്: ചെയർമാനായും അനൂപ് കൺവീനർ ആയും സജി ജോ:കൺവീനർ ആയും ജനകീയ സമിതി രൂപീകരിച്ചു.