CALICUTDISTRICT NEWS
മരം മുറിക്കുന്നതിനിടയിൽ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു
മരക്കൊമ്പ് മുറിക്കുന്നതിനിടയിൽ പ്ലാവിൽ നിന്ന് വീണ് പന്തിരിക്കരയിൽ യുവാവ് മരിച്ചു. പന്തിരിക്കര കോഴിക്കുന്നുമ്മല്‍ സജീവനാണ് (49) മരിച്ചത്.
വീടിന് സമീപത്തെ പറമ്പില്‍ പ്ലാവിന്റെ കൊമ്പ് മുറിക്കുന്നതിനിടയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം. പരിക്കേറ്റ സജീവനെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ കോഴിക്കുന്നുമ്മല്‍ കേളപ്പന്‍റെയും കുഞ്ഞി മാണിക്യത്തിന്റെയും മകനാണ്. ഭാര്യ പുഷ്പ. സാഹോദരന്‍ രാജീവന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
Comments