ജില്ലയിലെ ഹാർബറുകളിൽ പ്രവേശനത്തിന് നിയന്ത്രണം

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മുഴുവൻ ഹാർബറുകളും നിയന്ത്രിത മേഖലയായി പ്രഖാപിച്ചു. പൊതുജനങ്ങൾക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തിൻ്റെ ഭാഗമായാണ് നടപടി.മാനേജ്മെൻ്റ് കമ്മിറ്റി നൽകുന്ന പാസ്, ബാഡ്ജ്, ഐഡി, ഉള്ള മൽസ്യതൊഴിലാളികൾക്കും, മൊത്തവ്യാപാരികൾക്കും.ചെറുകിട വ്യാപാരികൾക്കും. മാത്രമേ പ്രവേശനമുണ്ടാകൂ ഇത്. ഉറപ്പു വരുത്തേണ്ടത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ചുമതലയായി രിക്കും. ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചായിരിക്കും പ്രവേശനം നിയന്ത്രണത്തിനായി സോണായി തിരിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കാം. ഹാർബർ മാനേജ്മെൻറ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപടികൾ എടുക്കണം ജില്ലാ കലക്ടറുടെ പ്രതിനിധിയായി സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ടിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടികൾ ഏകോപിപ്പിക്കും, ഹാർബർ, ഫിഷ് ലാൻ്റിംഗ് സെൻ്റർ, ഞായറാഴ് ച പൂർണ്ണമായും, അടക്കുവാനും ജില്ലാ കലക്ടർ ഉത്തരവിട്ടു.,

Comments

COMMENTS

error: Content is protected !!