DISTRICT NEWS

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് കസ്റ്റഡിയിൽ

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽവച്ച് പിടിയിലകുകയായിരുന്നു.കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button