മലപ്പുറത്ത് എട്ടു വയസ്സായ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എട്ടു വയസ്സായ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ എം പ്രാദേശിക നേതൃത്വം. സ്വകാര്യ മരുന്ന് കച്ചവടക്കാരും, ചില ഡോക്ടർമാരും ചേർന്നുള്ള മാഫിയാ സംഘങ്ങളാണ് ആശുപത്രിയിൽ ഉള്ളതെന്ന് സി പി ഐ എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തും.

ആരോപണവിധേയായ ഡോക്ടർക്കെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് സി പി ഐ എം ആരോപിക്കുന്നത്. സ്വകാര്യ മരുന്ന് കച്ചവടക്കാരും, ചില ഡോക്ടർമാരും ചേർന്നുള്ള മാഫിയാ സംഘങ്ങളാണ് ആശുപത്രിയെ നിയന്ത്രിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം വണ്ടൂർ ഏരിയ സെക്രട്ടറി വി.എം. മുഹമ്മദ് റസാഖ് പറഞ്ഞു.

അതേ സമയം, ഡോക്ടർക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച്നിൽക്കുകയാണ് ആശുപത്രി അധികൃതർ. കുടുംബം തെറ്റിദ്ധരിച്ചാതെണെന്നും ഡോക്ടർ മോശമായി പെരുമാറിയിട്ടില്ലെന്നും വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയിൽ വണ്ടൂർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Comments

COMMENTS

error: Content is protected !!