KERALAUncategorized
മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നു.
പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ , ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ആണ് ഇവര്‍. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments