KERALAUncategorized
മലയാളം അറിയാത്തവർക്ക് ലേണേഴ്സ് ലൈസൻസ്; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ
മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്കും എഴുത്തും വായനയും അറിയാത്തവർക്കും മലയാളത്തിൽ ലേണേഴ്സ് പരീക്ഷ എഴുതികൊടുത്ത് ക്രമക്കേട് നടത്തിയ ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാസ്പോർട്ട് കമ്മീഷണറുടെ നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ. കൊച്ചി പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസായിരുന്നു. കൊവിഡ് കാലത്തെ ഇളവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.
അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സിൽ നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസക് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് വ്യക്തമാകുന്നത്.
Comments