DISTRICT NEWS
മഴ: ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു
അതിതീവ്രമഴയും ഓറഞ്ച്, റെഡ് അലേർട്ടുകളും പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, കോഴിക്കോട് ബീച്ചിലും ഹൈഡൽ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എന്നിവയാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത തുടരണം.
Comments