അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നിന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കുന്നയാൾ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കുന്നയാൾ പി​ടി​യി​ല്‍. കു​ന്ദ​മം​ഗ​ലം പെ​രി​ങ്ങൊ​ളം പ്ര​ഭാ നി​വാ​സി​ല്‍ ദി​തോ​ഷി (49) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ചാ​ര്‍​ജ്ജ് ചെ​യ്യാ​നാ​യി കു​ത്തി​യി​ട്ട ഫോ​ണു​ക​ള്‍ ജ​ന​ല്‍ വ​ഴി മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​. വെ​ള്ളി​യാ​ഴ്ച എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് വി​ന്‍​സ​ന്‍റ് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ത്രി​പു​ര സ്വ​ദേ​ശി​യു​ടെ 10,000 രൂ​പ വി​ല വ​രു​ന്ന ഫോ​ൺ കാണാതായതിനെ തുടർന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി​ നൽകിയിരുന്നു. ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചോ​ദ്യം ​ചെ​യ്യ​ലി​നി​ടെ ഇ​യാ​ളു​ടെ​പ​ക്ക​ൽ​ നി​ന്ന് 16,000 രൂ​പ വി​ല​വ​രു​ന്ന മ​റ്റൊ​രു ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Comments
error: Content is protected !!