KOYILANDILOCAL NEWS
മഹാത്മജി രക്തസാക്ഷിത്വ ദിനം: വർഗീയക്കെതിരെ മാർഗദീപം തെളിയിച്ച് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഗാന്ധി മരിക്കാത്ത ഇന്ത്യ എന്ന മുദ്രവാക്യമുയർത്തി വർഗീയതക്കെതിരെ പ്രതിരോധം തീർത്തും ഡൽഹിയിൽ സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് സമീപം മാർഗദീപം തെളിയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, ജെറിൽ ബോസ് സി.ടി, കെ.പി വിനോദ് കുമാർ, തൻഹീർ കൊല്ലം, രജീഷ് വെങ്ങളത്തുകണ്ടി, എം കെ സായീഷ്,ജാനിബ് എ കെ എന്നിവർ സംസാരിച്ചു.ഷഹീർ കാപ്പാട്, സുധീഷ് പൊയിൽക്കാവ്, രോഹിത് തോറോത്ത്,റിയാസ് വി എം എന്നിവർ നേതൃത്വം നൽകി.
Comments