ഒന്നര വയസുകാരി ടിപ്പറിടിച്ച് മരിച്ചു


കൊയിലാണ്ടി: ഒന്നര വയസുകാരി ടിപ്പറിടിച്ച് മരിച്ചു. കാവും വട്ടം വാളിക്കണ്ടി നൗഷാദിന്റെയും തസ്‌നിയയുടെയും മകള്‍ ആമിനനെഷ്‌വ (ഒന്നര വയസ്) ആണ് മരണമടഞ്ഞത്.  ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വീടിനു സമീപത്തുകളിച്ചുകൊണ്ടിരിക്കേ അടുത്ത വീട്ടിലുള്ള ടിപ്പര്‍ പിറകിലോട്ടു എടുക്കുമ്പോള്‍ ടിപ്പറിനിടിച്ചു പോവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സഹോദരങ്ങള്‍ മുഹമ്മദ്‌നാഫിഹ്, ഫാത്തിമ.

Comments

COMMENTS

error: Content is protected !!