Uncategorized
മഹാരാഷ്ട്രയില്‍ കനത്ത മഴ; 21 പേര്‍ മരിച്ചു; ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. കനത്ത മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
പൂനെയില്‍ ഒരു കോളെജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. മലാഡിലും കല്ല്യാണിലും മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും മതിലിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്.
Comments