മാനവികത ഊട്ടിയുറപ്പിക്കാൻ വായനയ്ക്ക് കഴിയുന്നു; ചന്ദ്രശേഖരൻ തിക്കോടി
കൊയിലാണ്ടി: ”സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനവികതയെ തിരിച്ചു പിടിക്കാൻ വായനയിലൂടെയേ സാധ്യമാകൂ ”എന്ന് ചന്ദ്രശേഖരൻ തിക്കോടി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി സംഘടിപ്പിച്ച “വായനം 23 “പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ രക്ഷാകർതൃ പ്രതിനിധികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
സമഗ്ര ശിക്ഷ കോഴിക്കോട് നടത്തിവരുന്ന വായന വിസ്മയം പരിപാടിയുടെ തുടർച്ചയായാണ് ‘വായനം 23’ . അധ്യാപകരെയും രക്ഷിതാക്കളെയും വായനയിലേക്ക് എത്തിക്കുക വഴി കുട്ടികളെയും വായനയുടെ വിസ്മയ ലോകത്തിൽ എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ബിപി സി, കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ .പദ്ധതിവിശദീകരണവും . ക്ലസ്റ്റർ കോ ഓർഡിനേറ്റർ സജിനി സി സ്വാഗതം പറഞ്ഞ ചടങ്ങിന് ഷിബിന നന്ദി പറഞ്ഞു