മാലിന്യം റോഡിൽ നാട്ടുകാർ കുത്തിയിരുപ്പ് സമരം നടത്തി
കൊയിലാണ്ടി: റോഡില്‍ മാലിന്യം തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായി. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് മുന്‍വശത്തെ പന്തലായനി റോഡിലാണ് ഇന്നലെ രാത്രിയില്‍ മാലിന്യം തള്ളിയത്. ആശുപത്രി മാലിന്യങ്ങളടക്കം ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ നാട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യം കുഴിച്ചുമൂടി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. ഇങ്ങനെ ചെയ്താല്‍ മഴ കാലത്ത് നീരുറവ കിണറ്റിലെക്ക് ഇറങ്ങി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ യു. രാജീവന്‍ ,കോണ്‍ഗ്രസ് നേതാക്കളായ പി.വി.വേണുഗോപാല്‍, സി.രത്‌ന വല്ലി, രാജേഷ് കീഴരിയൂര്‍, തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം നടത്തുമെന്ന് ഉറപ്പു നല്‍കി.എന്നാല്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതില്‍ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് നഗരസഭാ മാലിന്യവണ്ടിയെത്തി മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു.