DISTRICT NEWSKOYILANDI

മാലിന്യകേന്ദ്രത്തിനെതിരെ ഒപ്പ് ശേഖരണം

കൊയിലാണ്ടി: അരിക്കുളം – നടേരി റോഡില്‍ പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി. അരിക്കുളത്ത് കലാ -സാംസ്‌കാരിക പരിപാടികള്‍ നടത്തി വരുന്ന ജലസേചന വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ് പ്‌ളാസ്റ്റിക്ക് – ഇ- വേയ്സ്റ്റ് സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. അംഗന്‍വാടി, എല്‍.പി.സ്‌കൂള്‍, ഗ്രന്ഥശാല ഇവ ഉള്‍ക്കൊള്ളുന്ന ജനവാസ കേന്ദ്രത്തില്‍ ഇത് സ്ഥാപിക്കുന്നത് ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. ടി.എം.പ്രതാപചന്ദ്രന്‍ ,ടി.കെ.മജീദ്, ടി.എം.സുകുമാരന്‍ മാസ്റ്റര്‍, മഠത്തില്‍ സുകുമാരന്‍ നേതൃത്വം നല്‍കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button