ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. രണ്ടു പേർക്ക് പരിക്ക്.

പേരാമ്പ്ര: കൈതക്കലിൽ ആംബുലൻസ് ബസിന്റെ പുറകിൽ ഇടിച്ചു. ആംബുലൻസ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസ് കൈതക്കൽ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ കോഴിക്കോട്ടേക്ക് രോഗിയെയും കൊണ്ട് പോകുന്ന കക്കാട് കെ എം സി സിയുടെ ആംബുലൻസ്, ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർ ചേനോളി പരപ്പിൽ ഷൈജലിനും സുഹൃത്ത് കിഴക്കൻ പേരാമ്പ്രയിലെ സജീറിനും പരിക്കേറ്റു. പരിക്കുകൾ സാരമുള്ളതല്ല. പേരാമ്പ്ര സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സക്കായി ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആമ്പുലൻസിലുണ്ടായിരുന്ന രോഗിയായ സ്ത്രിക്കും അപകടത്തിൽ നിസാര പരിക്കേറ്റു.

Comments

COMMENTS

error: Content is protected !!