മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കും. മൂന്ന് പേർക്ക് നോട്ടീസ്

കൊയിലാണ്ടി: ഗാർഹിക മാലിന്യങ്ങൾ റോഡരുകിൽ ഉപേക്ഷിച്ചവർക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടിക്കൊരുങ്ങുന്നു.’മാലിന്യങ്ങളിൽ നിന്നും ലഭിച്ച അഡ്രസ്സ് പ്രകാരമാണ് നടപടി ഉണ്ടാവുക. കൊയിലാണ്ടി മീത്തലെ പള്ളിക്ക് സമീപമാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ‘മേലൂർ പെരുമ്പിൽ സഹദേവൻ, ഹൈലൈഫ് ഫോർച്യൂൺ പമ്പിനു സമീപം കെ.പി. ആനന്ദൻ, മേലൂർ സോനയിൽ സുഭാഷിണി, എന്നിവർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന്ഗരസഭാ ആക്ട് പ്രകാരം 25,000 രൂപ വരെ ഫൈൻ ഈടാക്കാവുന്ന കുറ്റമാണ്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻപെക്ടർ കെ.പി.അശോകൻ, ജെ.എച്ച്.ഐ. ടി.കെ.ഷീബ, കെ.കെ.ശ്രീജ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments

COMMENTS

error: Content is protected !!