DISTRICT NEWS
മാലിന്യത്തില്‍ നിന്നും വൈദ്യുതി സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി ; നിര്‍മാണോദ്ഘാടനം 6 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കരാര്‍ പത്രിക നല്‍കും. കോഴിക്കോട് മേഖലയിലെ മാലിന്യസംസ്‌കരണത്തിനുള്ള ജനപങ്കാളിത്ത പദ്ധതി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, എം.എല്‍.എമാരായ വി.കെ.സി മമ്മ്ദ് കോയ, ഡോ എം.കെ മുനീര്‍, എ പ്രദീപ്കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments