AGRICULTURE
മാവ് തളിർക്കുമ്പോഴും പൂക്കുമ്പോഴും സംരക്ഷണം
മാവ് തളിർക്കാനും പൂക്കാനുമുള്ള സമയമായി. ഒപ്പം അതിനെ നശിപ്പിക്കുന്ന കീടങ്ങളും അന്വേഷിച്ച് കടന്നെത്തും. തളിരും പൂങ്കുലയും ഉണ്ണിമാങ്ങയും ഇവർക്ക് ഏറെ ഇഷ്ടപ്പെട്ട ആഹാരമായതിനാൽ കർഷകർ ഏറെ ശ്രദ്ധയോടെ ഇവയെ തിരിച്ചറിഞ്ഞ് യഥാസമയം പ്രതിരോധിക്കണം. ഇവ ഏതെല്ലാമെന്നും പ്രതിരോധ നടപടി കൾ എന്തെന്നും നോക്കാം.
മാവ് ഹോപ്പർ
മാവ് തളിർക്കുമ്പോൾ ഇളം തണ്ടിൽ നിന്നും തളിരിലയിൽ നിന്നും നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി തളിരില ചുരുണ്ട് ഉണങ്ങി നശിക്കും. പൂങ്കുലയിലും ആക്രമണം ഉണ്ടാകും. കുല പാടെ കരിഞ്ഞ് നശിക്കും. ഇവയെ തടയാൻ ജൈവകീടനാശിനിയായ നിംബിഡിൻ, നീമാസാൾ, എക്കോനീം, നിംബിഡിസിൻ തുടങ്ങിയ ഏതെങ്കിലും വേപ്പധിഷ്ടിത കീടനാശിനി തളിക്കാം. രാസകീടനാശിനിയാണെങ്കിൽ ഡെമത്തോയേറ്റ് ഒന്നര മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം.

ഇലമുറിയൻ വണ്ട്
തളിരിലകളുടെ ചുവട് ഭാഗം മുറിക്കുന്നതും ഇലകൾ മൊത്തം മുറിക്കുന്നതുമായ വണ്ടുകൾ ഉണ്ട്. തളിരിടുന്ന സമയത്ത് മേൽപറഞ്ഞ വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം .

മിലിമൂട്ട
ഇളം തണ്ട്, പൂങ്കുല എന്നിവയിലെല്ലാം കൂട്ടമായി ഇരുന്ന് നീരുറ്റി കുടിച്ചു നശിപ്പിക്കും. വെളുത്ത പഞ്ഞിക്കഷണങ്ങളെപ്പോലെ ഇവയെ കാണാം. വലിയ നാശമാണ് ഇവ വരുത്തുക. തടയാനായി മേൽപറഞ്ഞ വേപ്പധിഷ്ഠിത കീടനാശിനിയോ, രാസകീടനാശിനിയോ തളിച്ചോ തടയാം.

ഇലതീനി പുഴു –
-ശിഖരങ്ങളുടെ തലപ്പത്തുള്ള ഇലകൾ തമ്മിൽ ചേർത്ത് കൂട് നിർമ്മിച്ച് അവിടെ – മുട്ടയിട്ട് വംശവർദ്ധനവ് നടത്തുന്ന ഒരു ശലഭത്തിന്റെ പുഴുക്കളാണ് ശത്രുക്കൾ. ശലഭത്തിന് ചാരനിറമായിരിക്കും. മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ഇല തിന്നും അവിടെ തന്നെ സമാധി പൂർത്തിയാക്കി പിന്നീട് ശലഭമായി പറന്നു പോകും. ഇലയും പൂങ്കു ലയും നശിപ്പിക്കുന്നതിനാൽ കായ്ക്കൾ ഇല്ലാതാകും. ചെടി വളർച്ച മുരടിക്കും. ഇവയെ കൈകൊണ്ട് പെറുക്കിയോ ആ ഭാഗം നുള്ളി മാറ്റിയോ പുഴുവിനെ എടുത്ത് തീയിലിട്ട് നശിപ്പിക്കണം.

ഇല തളിർക്കുമ്പോഴും പൂക്കുമ്പോഴും അതീവ ശ്രദ്ധ നൽകണം. മാമ്പഴക്കാലം ആദായവും ആരോഗ്യപ്രധാനവുമാക്കാൻ ശ്രദ്ധിക്കുക.
Comments