സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു. നാളെമുതല്‍ നെല്ല് സംഭരണം പുനരാരംഭിക്കും. മില്ലുടമകളുടെ ആവശ്യങ്ങള്‍ മൂന്നുമാസത്തിനകം അംഗീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകി. കര്‍ഷകരുടെ ദുരിതമവസാനിപ്പിക്കാനുള്ള തീരുമാനമെന്ന് നെല്ലുടമകളും പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ മില്ലുടമകള്‍  നാല് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. മഹാപ്രളയകാലത്ത് നാശനഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്‍റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവ് തിരിച്ച് നല്‍കുക. പതിനഞ്ച് കോടി രൂപയാണ് ലഭിക്കേണ്ടത്. 2020 നവംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും കുടിശിക തീര്‍ക്കാന്‍ നടപടിയില്ല. നെല്ല് സംഭരണത്തിലെ കൈകാര്യ ചെലവ് വര്‍ധിപ്പിച്ച് തിരികെ നല്‍കേണ്ട അരിയുടെ അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിച്ചു. കൈകാര്യ  ചെലവ് 202ല്‍ നിന്ന് 272ലേക്ക് ഉയര്‍ത്തി തിരികെ നല്‍കേണ്ട അരിയുടെ ആനുപാതം 68ല്‍ നിന്ന് 64.5 കുറയ്ക്കണമെന്നുമാണ് ആവശ്യം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നും ജിഎസ്ടിയിലും ഇളവ് ലഭിച്ചില്ലെന്നും  മില്ലുടമകള്‍ പറയുന്നു.

Comments

COMMENTS

error: Content is protected !!