മാസ്റ്റർ പ്ലാനിനെതിരെ പ്രതിഷേധം ജനങ്ങൾ ആശങ്കയിൽ,നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു
കൊയിലാണ്ടി: നഗരസഭയുടെ മാസ്റ്റർ പ്ലാനിനെതിരെ പ്രതിഷേധവുമായി 31- ഡിവിഷനിലെ നിവാസികൾ.2033- വരെ നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ കരട് പ്ലാനാണ് പ്രസിദ്ധീകരിച്ചത്. മുപ്പത്തിയൊന്നാം ഡിവിഷനിൽ എട്ട് ഹെക്ടറോളം സ്ഥലത്ത് കാർഷിക വിപണന കേന്ദ്രം തുടങ്ങുമെന്നാണ് പറയുന്നത്. ഇത് യാഥാർഥ്യമായാൽ ഇരുന്നു റിനടുത്ത് വീടുകൾക്ക് പ്രയാസമുണ്ടാവുമെന്നാണ് ആശങ്ക. പ്ലാൻ അഗീകരിച്ചു കഴിഞ്ഞാൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. 2012 – ജൂണിൽ തീരുമാനിച്ച പദ്ധതി സംബന്ധിച്ച് കാര്യമായ ചർച്ചയൊന്നും നടക്കാതെയാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള പഠനങ്ങളൊന്നും നടക്കാതെയാണ് പ്ലാൻ തയ്യാറാക്കീട്ടു ള്ളതെന്നും ആക്ഷേപമുണ്ട്. നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവിധ സോണുകൾ സംബന്ധിച്ച് നാട്ടുകാർ പരിശോധി ക്കണമെന്നാണ് നിർദ്ദേശം. ഇത് പ്രായോഗികമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇന്നലെയായിരുന്നു ഇതിന്റെ അവ സാനദിവസം ‘വിവരമറിഞ്ഞ്ന സ്ത്രീകളടക്കമുള്ള നാട്ടുകാർ നഗരസഭയിൽ പ്രതിഷേധവുമായെത്തിയതോടെ ഇവരുമായി ചെയർമാൻ കെ. സത്യനുമായി സംസാരിച്ചു. പരാതികൾ പരിഹരിച്ചേ മുന്നോട്ടു പോകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. , വായനാരി വിനോദ്, ചെറുവക്കാട്ട് രാമൻ, മാവണ്ടക്കുനി വിശ്വനാഥ്, അഡ്വ. സതീഷ്കുമാർ, സിജേഷ് ശ്രീപദം, പി.വി.വേണുഗോപാൽ, പി.എം. സബീഷ് കുമാർ, പി.എം. സന്തോഷ്, ഷാജി കോമത്ത് കര ‘ രാജി വൻ, മണമൽ,വി.എം.പ്രകാശൻ ‘എന്നിവർ നേതൃത്വം നൽകി. സംഭവം നഗരസഭക്കെതിരെയും കൗൺസിലർമാർക്കെതിരെയും ജന രോഷമുയർന്നിരുക്കുകയാണ്.തുടർ നടപടികൾക്കായി വാർഡിൽ ഞായറാഴ്ച നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപവത്ക്കരിക്കും.