LOCAL NEWS
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കത്തിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സത്യൻ സംസാരിച്ചു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു. കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ അധ്യക്ഷനായി. കെ ഷാജിമ, വി പി സ്മിത, പി ശശികുമാർ, വി പി സദാനന്ദൻ, സി ജി സജിൽ കുമാർ, എം കെ കമല, എക്സ് ക്രിസ്റ്റിദാസ്, കെ കെ ബാബു, കെ പി രാജൻ എന്നിവർ പങ്കെടുത്തു.
Comments