കൊയിലാണ്ടിയിലെ ജ്വല്ലറിയിൽ വീണ്ടും സ്വർണ്ണ മാല മോഷണം

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണമാല കവർന്ന് മുങ്ങിയതായി പരാതി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ് എസ്സ് ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് ഉച്ചയ്ക് 12.30 ഓടെ ജ്വല്ലറിയിലെത്തിയത്. ഏകദേശം 16 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ മോഷണം പോയതായാണ് ഉടമയുടെ പരാതി. ഇവർ പോയതിന് ശേഷമാണ് സി സി ടി വി യിലെ മോഷണ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!