മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവർ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും. 

അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു. പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന തരത്തില്‍ തന്നെയാണ് ചാര്‍ട്ട് തയ്യാറാക്കിയതെന്ന് മില്‍മയും പ്രതികരിച്ചു.

Comments

COMMENTS

error: Content is protected !!