CALICUTDISTRICT NEWS
മിശ്ര വിവാഹ ദമ്പതികള്‍ക്ക് സെയ്ഫ് ഹോമുകള്‍: പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം
സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കണം. താല്പര്യമുളള സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ഡിസംബര്‍ ആറിനകം വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. കുടൂതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസം ഭവന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 0471 2306040.
Comments