സംസ്ഥാനത്ത് മിൽമ പാലിന് വ്യാഴാഴ്‌ചമുതൽ നാല് രൂപ വർധിക്കും. കൊഴുപ്പുകുറഞ്ഞ സ്‌മാർട്ട് ഡബിൾ ടോൺഡ് പാൽ ലിറ്ററിന് അഞ്ച് രൂപ വർധിക്കും. 39ൽനിന്ന് 44 രൂപയായാണ് വർധന. മിൽമ ടോൺഡ് മിൽക്കിന് 40ൽനിന്ന് 44 ആയും ടോൺഡ് മിൽക്കിന് (ഹോമോജിനൈസ്‌ഡ്) 42ൽനിന്ന് 46 ആയും പ്രൈഡ് മിൽക്കിന് 44ൽനിന്ന് 48 ആയും റിച്ച് സ്‌റ്റാൻഡേഡൈസ്‌ഡ് മിൽക്കിന് 44ൽനിന്ന് 48 ആയുമാണ് വില കൂട്ടിയത്.
കർഷകരുടെ പ്രതിസന്ധി മറികടക്കാനാണ് വില വർധനയെന്ന് മിൽമ ചെയർമാൻ പി എ ബാലൻ പറഞ്ഞു. വർധിപ്പിച്ച വിലയിൽ 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും നൽകും. മൂന്ന് പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരു പൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്ന് പൈസ കാറ്റിൽ ഫീഡ് പ്രൈസ് ഇന്റർവെൻഷൻ ഫണ്ടിലേക്കും നൽകും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പായ്‌ക്കറ്റുകൾ ലഭ്യമാകുംവരെ പഴയ വില രേഖപ്പെടുത്തിയ പായ്‌ക്കറ്റുകളിലാകും പാൽ വിതരണം
Comments