ഫയർ സർവീസ് മേഖലാ സമ്മേളനം


കൊയിലാണ്ടി: കേരളാ ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനം കൊയിലാണ്ടിയില്‍ ബഹു. തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ എം എല്‍ എ, ചെയര്‍മാന്‍ കെ സത്യന്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, കോഴിക്കോട് ആര്‍ എഫ് ഓ കെ അബ്ദുള്‍ റഷീദ്, വയനാട് ജില്ലാ ഫയര്‍ ഓഫീസര്‍ വിശി വിശ്വനാഥ്, കെ എഫ് എസ് എ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍ കുമാര്‍, കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദന്‍, ടി ഗോപി, എം.പി ധനീഷ് കുമാര്‍, കെ സുധീഷ്, എ ഷിജിത്, ഷൈജേഷ്, തുടര്‍ന്ന് പ്രധിനിധി സമ്മേളനം ആര്‍ കെ എഫ് എസ് എ ജനറല്‍ സെക്രട്ടറി ആര്‍. അജിത്ത് കുമാര്‍ ഉദ്ഘടനം ചെയ്തു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബഹു രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജീവനക്കാരെ ആദരിച്ചു. ബഹു ഡയരക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയ ജീവനക്കാരെ ആദരിച്ചു. 2018-19 വര്‍ഷത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജില്ലാ ഫയര്‍ ഓഫീസര്‍മാരെ ആദരിച്ചു.

Comments

COMMENTS

error: Content is protected !!