CALICUTDISTRICT NEWS
മീഞ്ചന്ത ബൈപ്പാസിനുസമീപം കോർപ്പറേഷന്റെ സ്ഥലത്ത് മാലിന്യം തള്ളുന്നു
കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിനുസമീപം കോർപ്പറേഷന്റെ സ്ഥലത്ത് മാലിന്യം തള്ളുന്നു. രാത്രിയിലും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പലരും ഇവിടെ കൊണ്ടിടുകയാണ്. ലോറിപാർക്കിങ്ങിനായി ആലോചിച്ച സ്ഥലമാണിത്. പല സ്ഥലങ്ങളും വൃത്തിയാക്കുമ്പോഴുള്ള മണ്ണും ഇവിടെ തള്ളുന്നത് പതിവാണ്.
ചൊവ്വാഴ്ച പുലർച്ചെ കോഴിമാലിന്യമുൾപ്പെടെ ഇവിടെ തള്ളിയെന്ന് ചുറ്റുവട്ടത്തുള്ളവർ പറഞ്ഞു. രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്നിടുകയായിരുന്നു. വീട്ടുകാർ പ്രശ്നം കോർപ്പറേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വേലി കെട്ടിത്തിരിക്കാനെങ്കിലും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
Comments