മീഡിയാവൺ നിരോധനം; ജനാധിപത്യത്തോടുള്ള വെല്ലുവിളി, ജനങ്ങൾ നേരിടണം
നടുവണ്ണൂർ: മീഡിയാവൺ നിരോധനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചാനൽ നിരോധനത്തിനെതിരെ നടുവണ്ണൂരിൽ നടന്ന ഐക്യദാർഢ്യസദസ്സ് അഭിപ്രായപ്പെട്ടു. നടുവണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ ട്രെയ്ഡ് യൂണിയൻ സംഘടനയായ ഐ ആർ എം യു സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഉസ്മാൻ അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. മീഡിയാ വണ്ണിന് ഐക്യദാർഢ്യ ഒപ്പു ചാർത്തൽ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ, ജില്ലാ ട്രഷറർ കെ ടി കെ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ ആലി, ഏ പി ഷാജി,അഷ്‌റഫ് പുതിയപ്പുറം, കെ കെ മാധവൻ, ഇല്ലത്ത് അഹമ്മദ്, സഈദ് എലങ്കമൽ, മുഹമ്മദ് അഷ്റഫ് എലങ്കമൽ, ബാലകൃഷ്ണൻ വിഷ്ണോത്, സാലിം നടുവണ്ണൂർ, എൻ.കെ സലീം,സജീർ വാളൂർ, രഘുനാഥ് പുറ്റാട് എന്നിവർ സംസാരിച്ചു.